വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു. വളയം സബ് ഇൻസ്‌പെക്ടർ എം. കെ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വളയം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ എം അനീവൻ വിഷായവതരണം നടത്തി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ജാഗ്രതയോടെ ക്രിയാത്മകമായി എങ്ങനെ നേരിടാമെന്നും ബോധവത്കരണ ക്ലാസ്സ്‌ ഉൾപ്പടെ സംഘടിപ്പിക്കുന്നത് സമിതി ചർച്ച ചെയ്തു. കൂടുതൽ യുവാക്കളെയും, വിദ്യാർത്ഥികളെയും ജാഗ്രത സമിതിയുടെ ഭാഗമാക്കാനും വിപുലമായ യോഗം റംസാനിന് ശേഷം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. വാർഡ് മെമ്പർ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. എൻ. പി അമ്മദ്, റഷീദ് കോടിയൂറ, സുകുമാരൻ കോടിയൂറ, നാരങ്ങോളി അന്ദ്രു, സജീവൻ, അമ്മദ് കർങ്ങാർ, റീന, നിഷ,സലാം മാലോക്കുന്നത്, മായ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.