തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഒരു എൽ.ഡി.എഫ് വോട്ട് അസാധുവായി; ഒരു വോട്ട് തർക്കത്തിൽ

തിരുവള്ളൂർ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമത്തിൽ സാങ്കേതികമായ പ്രതിസന്ധി സൃഷ്ടിച്ച വൈസ് പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമത് നടന്ന തെരഞ്ഞെടുപ്പിലും വിവാദം. യു.ഡി.എഫ് ജനപ്രതിനിധികളുടെ 11 വോട്ടും ഡി പ്രജീഷിന് ലഭിച്ചപ്പോൾ എൽ.ഡി.എഫിന് കിട്ടേണ്ട വോട്ടിൽ ഒപ്പ് രേഖപ്പെടുത്താത്തതിനാൽ പന്ത്രണ്ടാം വാർഡ് മെമ്പറുടെ വോട്ട് അസാധുവായി. പത്താം വാർഡ് മെമ്പർ വോട്ട് രേഖപ്പെടുത്താനായി ഗുണനമാർക്ക് (x) രേഖപ്പെടുത്തേണ്ട കോളത്തിൽ ഒപ്പുകൂടി ചേർത്തതാണ് തർക്കത്തിനിടയാക്കിയത്. ഈ വോട്ട് സാധുവായി പരിഗണിക്കാവുന്നതാണെന്ന് റിട്ടേണിംഗ് ഓഫീസർ നിലപാടെടുത്തതിനാൽ യു.ഡി.എഫ് പ്രതിനിധികൾ തർക്കമുന്നയിക്കുകയായിരുന്നു. ഭരണാധികാരിയുടെ തീരുമാനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.