Traffic violation notice എന്ന പേരിൽ വാട്സ് ആപ്പ് നമ്പരിലേക്ക് വരുന്ന മെസേജ് തട്ടിപ്പാണ്; ജാഗ്രത പുലർത്തണമെന്ന് എം.വി.ഡി

Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മെസേജും e-challan report RTO എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക്  വിവരങ്ങൾ, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.
മോട്ടോർ വാഹനവകുപ്പോ, പോലീസോ സാധാരണയായി വാട്ട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ, ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്. ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

Leave a Reply

Your email address will not be published.

Previous Story

കഴിഞ്ഞ ദിവസം താനൂരിൽ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു

Next Story

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്