വടകര ദേശീയപാതയിൽ ഉയരപാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എംപിയും കെ കെ രമ എംഎൽഎയും സന്ദർശിച്ചു

വടകര ദേശീയപാതയിൽ ലിങ്ക് റോഡ് തെക്കുഭാഗത്തായി ഉയര പാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എം.പിയും കെ.കെ രമ എം.എൽ.എയും സന്ദർശിച്ചു. നിർമ്മാണ തകരാറുമൂലം ഗർഡറുകൾ ഉപയോഗിക്കാനാവാത്ത സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശനിയാഴ്ച വൈകിട്ട് ഇരുവരും സ്ഥലംസന്ദർശിച്ചത്. നിർദിഷ്ട പാതയിൽ നിന്ന് വടക്കുഭാഗത്ത് നിന്ന് എട്ടു ഫില്ലറുകളിലായി 32 ഗർഡറുകൾ സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസം ലിങ്ക് റോഡിന് തെക്കുഭാഗത്ത് പണി തുടങ്ങിയപ്പോഴാണ് തൂണിൽ ഉറപ്പിക്കാൻ പാകത്തിലല്ല ഗർഡറുകൾ വാർത്തത് എന്ന് മനസ്സിലായത്. ഇതോടെ പണി നിർത്തിവയ്ക്കുകയായിരുന്നു. ദേശീയപാതയിൽ ഈ വിഷയം അടക്കം നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെയും ദേശീയപാത അതോററ്ററി ഉയർന്ന ഉദ്യോഗസ്ഥരെയും കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അഴിയൂർ മുതൽ മൂരാട് വരെയുള്ള ദേശീയപാത നിർമ്മാണപ്രവർത്തിയുടെ അപാകതകളെക്കുറിച്ച് ധരിപ്പിച്ചെങ്കിലും ഇവിടെ ജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നുവെന്ന് വിചിത്ര വാദമാണ് വകുപ്പ് മേധാവികൾ മന്ത്രിയെ ധരിപ്പിച്ചത്. എന്നാൽ ഒരിടത്തും പ്രക്ഷോഭം നടക്കുന്നില്ല എന്നും ജനങ്ങളുടെ പ്രയാസങ്ങൾ ഞാനും എം.എൽ.എ കെ.കെ രമയും അറിയിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഫലപ്രദമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് ഷാഫി പറഞ്ഞു. വടകര ഗർഡർ വിഷയം തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പ്രൊജക്റ്റ് ഡയറക്ടർ പറഞ്ഞതായും എം.പി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഷാഫി പറമ്പിൽ പറഞ്ഞു. ഇവരോടൊപ്പം യു.ഡി.എഫ് നേതാക്കളായ പി.കെ ഹബീബ്, വി.കെ പ്രേമൻ, പി.എസ് രഞ്ജിത് കുമാർ, പ്രദീപ് ചോമ്പാല, ശ്രീലേഷ്. ടി.പി എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു

Next Story

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്