പയ്യോളി യൂണിറ്റി റസിഡൻസ് അസോസിയേഷൻ നടത്തിയ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. പരിപാടിയിൽ പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ, റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ സെക്രട്ടറി എം കെ ബീരാൻ, യൂണിറ്റി റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ടും പയ്യോളി മുനിസിപ്പാലിറ്റി റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റുമായ എം പി നാരായണൻ, ഡോ മുഹമ്മദ് മുല്ലാക്കാസ്, മുൻ പ്രസിഡന്റ് കെ പി മഹമൂദ്, കെ റഹീം എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ, പയ്യോളി മുനിസിപ്പാലിറ്റി റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പ്രകാശ് പയ്യോളി എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
