നമ്പ്രത്ത്കര : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് നമ്പ്രത്ത്കര യു.പി സ്കൂൾ. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും, രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്നാണ് മനുഷ്യ ചങ്ങല തീർത്തത്.
കൊയിലാണ്ടി IPSHO( സർക്കിൾ ഇൻസ്പെക്റ്റർ )ശ്രീലാൽ ചന്ദ്രശേഖൻ ചങ്ങലയുടെ ആദ്യകണ്ണിയായി, പ്രധാനാധ്യാപിക സുഗന്ധി ടി .പി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ചെയർമാൻ ഒ കെ സുരേഷ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ സുജില പി എം, ഗോപിഷ് ജി എസ്, എം പി ടി എ പ്രസിഡൻ്റ് ഉമെയ് ഭാനു,കെ പി ഭാസ്കരൻ, കെ സി സുരേഷ്, ഷൈജു പെരുവട്ടൂർ, എം കെ മിനീഷ്, കെ പി ഭാസ്കരൻ മാസ്റ്റർ, സുനിൽ പാണ്ടിയാടത്ത് എന്നിവർ നേതൃത്വം നൽകി.