വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഹയർ സെക്കണ്ടറി മലയാളം കരിക്കുലം (SCRT) കമ്മിറ്റി അംഗം, സംസ്ഥാന സ്കൂൾ കലോത്സവ മാഗസിൻ എഡിറ്റർ, സ്കൂൾ പാഠപുസ്തക കമ്മിറ്റി അംഗം, KHSTU സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. ‘ചവേലടച്ചികൾ തച്ചുടക്കുന്ന മൗനം’ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രം പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിരുന്നു.

വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റി അംഗം, ബൈത്തുസ്സകാത്ത് വേളം കമ്മിറ്റി മെമ്പർ, ചെറുകുന്ന് സംസ്കൃതി സാംസ്കാരിക വേദി സെക്രട്ടറി, ശാന്തി എജ്യുകേഷൻ ട്രസ്റ്റ് മെമ്പർ, ദിശ എജ്യുസപ്പോർട്ട് വേളം അക്കാദമിക് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കയാണ് ആകസ്മിക വിയോഗം. വേളം ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്, യൂനിവേഴ്സിറ്റി ടീച്ചർ എജ്യുകേഷൻ സെൻ്റർ എന്നിവിടങ്ങളിലായിരുന്നു വാദ്യാഭ്യാസം. ഇഗ്‌നോ (IGNOU) യിൽ നിന്ന് എം.എഡും നേടിയിരുന്നു. ഐ.സി.എച്ച്.എസ്.എസ് ശാന്തപുരം, പീവീസ് പബ്ലിക് സ്കൂൾ, നിലമ്പൂർ എന്നിവിടങ്ങളിൽ നേരത്തെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സുമയ്യ കാളാച്ചേരി (അധ്യാപിക GUPS നാദാപുരം). മക്കൾ: ഹാദി മുഹമ്മദ് (നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സയൻസ്, ബാംഗ്ലൂർ)
ഷഹൽ സനീൻ (ബിരുദ വിദ്യാർത്ഥി, ചെന്നൈ). ശാമിൽ റസ്മി (ബിരുദ വിദ്യാർത്ഥി, ഫാറൂഖ് കോളേജ്), ലാമിയ റിയ (എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി, വേളം ഹൈസ്കൂൾ).

മയ്യിത്ത് നമസ്കാരം ഇന്ന് (മാർച്ച് 17, തിങ്കൾ) രാത്രി 10.30 ന് ശാന്തിനഗർ ടൗൺ ജുമാ മസ്ജിദിലും ഖബറടക്കം രാത്രി 11 മണിക്ക് വേളം ഇളവനച്ചാൽ ജുമാ മസ്ജിദിലും നടക്കും.

Leave a Reply

Your email address will not be published.

Previous Story

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഒരു എൽ.ഡി.എഫ് വോട്ട് അസാധുവായി; ഒരു വോട്ട് തർക്കത്തിൽ

Next Story

പയ്യോളി യൂണിറ്റി റസിഡൻസ് അസോസിയേഷൻ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

Latest from Local News

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് നമ്പ്രത്ത്കര യു.പി സ്കൂൾ

  നമ്പ്രത്ത്കര : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് നമ്പ്രത്ത്കര യു.പി സ്കൂൾ. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും, രക്ഷിതാക്കളും അധ്യാപകരും

പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും.

പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും. നടുവണ്ണൂർ, പൂനത്ത്,‌ വായോറ മലയിൽ

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണിയ്ക്കെതിരെ എൽ.ഡി.എഫ്കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീ സ് മാർച്ചും ധർണ്ണയും

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണിയ്ക്കെതിരെ എൽ.ഡി.എഫ്കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീ സ് മാർച്ചും ധർണ്ണയും നടത്തി.ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട്