പേരാമ്പ്ര: കായണ്ണ ഗവൺമെൻറ് യു.പി സ്കൂളിൽ ‘പാട്ടും പറച്ചിലും’ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സുരക്ഷ ഒരു മുൻകരുതൽ എന്ന വിഷയത്തിൽ പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു.
ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിന്റെയും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെയും പ്രായോഗിക പരിശീലനവും നൽകി. ഇലക്ട്രിക്കൽ ഫയറിനെ കുറിച്ചും വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള മുൻ കരുതലുകളും, റോഡ് സുരക്ഷ മാർഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പ്രേമ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന് പരിപാടിയിൽ പി ശ്രീജ സ്വാഗതവും ഹാർഷ നന്ദിയും പറഞ്ഞു.
