മൂടാടി മണ്ഡലം കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി കർഷക കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡൻ്റ്, സേവാദൾ മുൻബ്ലോക്ക് ചെയർമാൻ എന്നീ
നിലകളിൽ പ്രവർത്തിച്ച, സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാനിധ്യമായിരുന്ന ഇ. ദാമോദരൻ നായരെ ഹിൽബസാറിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിൽബസാർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ. മുനീർ എവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷ്യം വഹിച്ചു. വി.പി. ഭാസ്കരൻ, ഇ.ടി. പത്മനാഭൻ, പപ്പൻ മൂടാടി, അഡ്വ ഷഹീർ, ചേനോത്ത് രാജൻ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, മോഹൻദാസ് മാസ്റ്റർ, സജേഷ് ബാബു, പ്രകാശൻ എൻ.എം, കണിയാങ്കണ്ടി രാധാകൃഷ്ണൻ, പി.രാഘവൻ, സി.എം ഗീത ടീച്ചർ, ബാലകൃഷ്ണൻ ആതിര, ആർ.ശശി, വി.എം. രാഘവൻ, ഹമീദ് പുതുക്കുടി, തടത്തിൽ ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. മുകുന്ദൻ ചന്ദ്രകാന്തം സ്വാഗതവും ടി.എൻ. എസ്. ബാബു നന്ദിയും പറഞ്ഞു.
Latest from Local News
തിരുവള്ളൂർ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമത്തിൽ സാങ്കേതികമായ പ്രതിസന്ധി സൃഷ്ടിച്ച വൈസ് പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമത് നടന്ന തെരഞ്ഞെടുപ്പിലും വിവാദം.
പയ്യോളി: കെ .പി .എ റഹീം പുരസ്കാര ജേതാവ് തിക്കോടി നാരായണൻ മാസ്റ്റർക്കും, തിരുന്നാവായ നവജീവൻ ട്രസ്റ്റ് സാഹിത്യ പ്രതിഭ പുരസ്കാര
കൊയിലാണ്ടി ‘ബാല്യകാല സ്വപ്നങ്ങൾ’ ചിത്ര പ്രദർശനം തുടങ്ങി. ബാല്യം പൂക്കുന്നത് സ്വപ്നങ്ങളിലാണ്. സ്വപ്നങ്ങൾ നഷ്ടമാകുന്ന തലമുറ രാസലഹരിയിലും തന്നെ നിഷേധിക്കുന്നതിലും അഭിരമിക്കുമ്പോൾ
മേപ്പയ്യൂർ പടിഞ്ഞാറയിൽ ഗംഗാധരൻ (77) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ കവിത, വിജിത (കായണ്ണ ജി.യു.പി.എസ്) മരുമക്കൾ പ്രഭാകരൻ ഉള്ള്യേരി, സുരേഷ് (കായണ്ണ
കൊയിലാണ്ടി: മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) അന്തരിച്ചു. തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച