ഹസ്ത പുരസ്‌കാര സമർപ്പണം നടത്തി

പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ആർ.പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഏർപ്പെടുത്തിയ പ്രഥമ ഹസ്ത പുരസ്‌കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുരസ്‌കാര ജേതാവ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ യ്ക്ക് കൈമാറി. മുണ്ടക്കൈ ചൂരൽമല പ്രകൃതി ദുരന്തത്തിൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ടി സിദ്ദിഖിന് പുരസ്‌കാരം നൽകിയത്.

ടി സിദ്ദിഖ് പുതു തലമുറക്ക് പ്രചോദനമായ നഷ്‌ടീയ നേതാവാണ്, വയനാട് പ്രകൃതി ദുരന്തത്തിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ നിസ്തുലമാണ്, വയനാടിന്റെ നിലനില്പിനായി ശാശ്വതമായ ഒരു മാസ്റ്റർ പ്ലാൻ തന്നെ ഉണ്ടാകണം – മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഹസ്ത ചെയർമാൻ മുനീർ എരവത്ത് അദ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ, പ്രസാധകൻ പ്രതാപൻ തായാട്ട്, മുൻ പി.എസ്.സി അംഗം ആർ.എസ് പണിക്കർ, കെ ബാലനാരായണൻ, കെ.എം ഉമ്മർ, ഇ.അശോകൻ, രാജേഷ് കീഴരിയൂർ, കെ കെ വിനോദൻ, കാവിൽ പി മാധവൻ, കെ മധുകൃഷ്ണൻ, കെ പ്രദീപൻ, ബാബു ചാത്തോത്ത്, ഇ.എം പദ്മിനി, കെ ഇമ്പിച്ചി ആലി, മനോജ് എടാണി, കെ സി ഗോപാലൻ മാസ്റ്റർ, കെ പി വേണുഗോപാൽ, എൻ പി വിജയൻ, എസ് സുനന്ദ്, നളിനി നല്ലൂർ, ഇ സുജാത, പി എസ് സുനിൽകുമാർ, ആലിസ് ടീച്ചർ, വിവി ദിനേശൻ, പിസി കുഞ്ഞമ്മദ്, പിഎം പ്രകാശൻ, ഷിജു കെ ദാസ്, പി ഷിജിന എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒഎം രാജൻ മാസ്റ്റർ സ്വാഗതവും കെ വി ശശികുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി യൂണിറ്റി റസിഡൻസ് അസോസിയേഷൻ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

Next Story

കൊല്ലം പിഷാരികാവ് ക്ഷേത്രം വികസന പ്രവർത്തികള്‍ അതിവേഗം പുരോഗമിക്കുന്നു

Latest from Local News

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27