കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെയും എച്ച്.എം.സിയുടെയും പിന്തുണയോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലെ ഡോ. രാജശ്രീ, ഡോ. ദിവ്യ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.

ഗർഭാശയമുഖത്തിന്റെ (cervix ) സൂക്ഷ്മ പരിശോധനയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഗർഭാശയമുഖത്തിലെ അസാധാരണമായ വളർച്ചകൾ, ഹ്യുമൻ പാപ്പിലോമ വൈറസ് ബാധ (HPV) , ഗർഭാശയമുഖ കാൻസർ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന് ഈ പരിശോധന വളരെ ഉപകാരപ്രദമാണ്. ഇതുവഴി ഇത്തരം മാരകമായ അസുഖങ്ങൾ വരാതെ തടയുന്നതിനും വന്നാൽ തുടക്കത്തിൽ തന്നെ മനസ്സിലാക്കി ഫലപ്രദമായ ചികിത്സ ഏർപ്പെടുത്തുന്നതിനും സാധ്യമാകും.

Leave a Reply

Your email address will not be published.