ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ സംഗമവും കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ എൻ.വി. വാസുവിനെ ആദരിച്ചു. ചേമഞ്ചേരി മണ്ഡലം വൈ.പ്രസിഡന്റ് വാഴയിൽ ശിവദാസൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, മണ്ഡലം പ്രസിഡന്റ് ഷബീർ എളവനക്കണ്ടി, സുഭാഷ് കുമാർ, അജയ് ബോസ്, മോളി കാച്ചപ്പള്ളി, ആലിക്കോയ പുതുശ്ശേരി എന്നിവർ സംസാരിച്ചു. തുവ്വക്കോട് വി.കെ. ഹൗസിൽ മണാട്ട് കരുണാകരൻ മാസ്റ്റർ സ്മാരക വേദിയിൽ നടന്ന ഇഫ്ത്താർ വിരുന്നിന് എൻ.വി. സോമൻ, ബാബു, ദിനി മണാട്ട്, അനസ് .യു.പി. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.