കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. 

ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.   

Leave a Reply

Your email address will not be published.

Previous Story

മദ്യത്തിനും ലഹരിക്കുമെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി

Next Story

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ ഗുജറാത്തിലെ ഹലോളിൽ അന്തരിച്ചു

Latest from Local News

വടകര ദേശീയപാതയിൽ ഉയരപാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എംപിയും കെ കെ രമ എംഎൽഎയും സന്ദർശിച്ചു

വടകര ദേശീയപാതയിൽ ലിങ്ക് റോഡ് തെക്കുഭാഗത്തായി ഉയര പാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എം.പിയും കെ.കെ രമ എം.എൽ.എയും

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു. വളയം സബ് ഇൻസ്‌പെക്ടർ എം. കെ ഹരിദാസൻ

ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ സംഗമവും കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം

കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം മരപ്പറ്റ കുളത്തിനാറമ്പത് കുമാരൻ നഗറിൽ  കെ.പി.സി.സി രാഷ്ട്രീയകാര്യ

കായണ്ണ ഗവൺമെൻറ് യു.പി സ്കൂളിൽ ‘പാട്ടും പറച്ചിലും’  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: കായണ്ണ ഗവൺമെൻറ് യു.പി സ്കൂളിൽ ‘പാട്ടും പറച്ചിലും’  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സുരക്ഷ ഒരു മുൻകരുതൽ എന്ന വിഷയത്തിൽ