അരിക്കുളം: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ അരിക്കുളം ഗ്രാമ പഞ്ചായത്ത് മാർച്ച് 17, 18, 21, 22 തിയ്യതികളിൽ നടക്കുന്ന “ലഹരിക്കെതിരെ ഗ്രാമത്തിൻ്റെ പടപ്പുറപ്പാട് ” തറമ്മൽ അങ്ങാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ. വി. നജിഷ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുരുടി വിട്, പുതേരിപ്പാറ എന്നിവിടങ്ങളിൽ പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, കെ.പി. രജനി, എം. പ്രകാശൻ, എൻ.എം ബിനിത, വി.പി.അശോകൻ, കെ.എം. അമ്മത്,കെ.കെ. നാരായണൻ, ജോർജ് മാസ്റ്റർ, വി. ബഷീർ നാടകവതാരകൻ കെ.സി. കരുണകരൻ എന്നിവർ സംസാരിച്ചു.