താമരശ്ശേരിയിൽ യുവാവ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച കണ്ടെത്തിയത്. ഫ്ലാറ്റിലെ മുറിയിലെ ജനൽ കമ്പനിയിൽ തൂങ്ങി നിലയിലായിരുന്നു മൃതദേഹം.

ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു സഞ്ജയ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. 

Leave a Reply

Your email address will not be published.