കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ബഹുമുഖ സമരങ്ങളുമായി യു.ഡി.എഫ്

കോഴിക്കോട്. ജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിവിധങ്ങളായ ബഹുമുഖ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുങ്ങി. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നിര്‍ദേശ പ്രകാരമുള്ള രാപ്പകല്‍ സമരം, ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച്, തീരദേശ സമര യാത്ര തുടങ്ങിയവ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് കോഴിക്കോട് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടേയും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പോലും നല്‍കാതെ ഫണ്ട് വെട്ടികുറയ്ക്കുന്ന സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിക്കാന്‍ 2025 ഏപ്രില്‍ 4,5 തിയ്യതികളിലായി മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷനുകള്‍ക്ക് മുമ്പിലും രാപ്പകല്‍ സമരം സംഘടിപ്പിക്കും. നാലാം തിയ്യതി വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമരം അഞ്ചാം തിയ്യതി രാവിലെ എട്ട് മണിക്ക് അവസാനിക്കും. മലയോര മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ നേതാവ് ബഹു. വി.ഡി. സതീശന്‍ നയിച്ച മലയോര സമര യാത്രയുടെ തുടര്‍ച്ചയായി ഏപ്രില്‍ 10 ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കടല്‍ മണല്‍ ഖനനത്തിനെതിരായും തീരദേശ ഹൈവേ ഉള്‍പ്പടെയുള്ള മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ച കൊണ്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന തീരദേശ സമരയാത്ര വിജയിപ്പിക്കും. ഏപ്രില്‍ 23 ന് വൈകീട്ട് 4 മണിക്ക് അഴിയൂരിലും, 5 മണിക്ക് കൊയിലാണ്ടിയിലും എത്തിച്ചേരുന്ന യാത്രക്ക് ജില്ലാ കമ്മിറ്റി ബഹുജനങ്ങളെ അണി നിരത്തികൊണ്ട് ഗംഭീര സ്വീകരണം നല്‍കും. മേല്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വേണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് യോഗങ്ങള്‍ മാര്‍ച്ച് 20 നുള്ളിലും, പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തല യോഗങ്ങള്‍ മാര്‍ച്ച് 25 നുള്ളിലും ചേരും. ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘാടക സമിതി രൂപീകരണ യോഗം ഏപ്രില്‍ 2 ന് വൈകീട്ട് 4 മണിക്ക് പെരുവണ്ണാമുഴിയിലും, തീരേദശ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി യോഗം പ്രതിപക്ഷ നേതാവിന്റെ സാനിദ്ധ്യത്തില്‍ ഏപ്രില്‍ 15 ന് കൊയിലാണ്ടിയിലും വെച്ച് ചേരും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. അഹമ്മദ് പുന്നക്കല്‍ സ്വാഗതവും, സി.പി.എ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഉമ്മര്‍ പാണ്ടികശാല, കെ.സി അബു, എന്‍ സുബ്രഹ്‌മണ്യന്‍, ടി.ടി ഇസ്മയില്‍, സൂപ്പി നരിക്കാട്ടേരി, പി.എം ജോര്‍ജ്, അഷ്‌റഫ് മണക്കടവ്, സി വീരാന്‍കുട്ടി, ജയരാജ് മൂടാടി, കെ.എ ഖാദര്‍ മാസ്റ്റര്‍, ഹാഷിം മനോളി, പി.എം അബ്ദുറഹിമാന്‍, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, ഷറില്‍ ബാബു, വി.എം മുഹമ്മദ് മാസ്റ്റര്‍, മഠത്തില്‍ അബുദുറഹിമാന്‍, അമരമ്പള്ളി കുഞ്ഞിശങ്കരന്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, നിസാര്‍ ചേലേരി, സി.കെ കാസിം, കെ.ടി മന്‍സൂര്‍, എ അരവിന്ദന്‍, കെ.കെ.എ ഖാദര്‍, പി മൊയ്തീന്‍ മാസ്റ്റര്‍, രാജീവ് തോമസ്, ടെന്നിസണ്‍ ചാത്തങ്കണ്ടം, മനോജ് കുമാര്‍ ടി, പി പ്രദീപ് കുമാര്‍, അജയകുമാര്‍, ജെറി രാജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

രാവിലെയും വൈകിട്ടും അപകടം,കൊയിലാണ്ടിയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

Next Story

കൊയിലാണ്ടി പാലക്കുളം എടക്കണ്ടി നാരായണൻ അന്തരിച്ചു

Latest from Local News

കൊല്ലത്തെ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി കൊല്ലത്തെ കോൺഗ്രസ് പ്രാദേശിക നേതാവും പൊതുപ്രവർത്തകനുമായ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു. ഡി.സി.സി. മെമ്പർ.വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

പാഠപുസ്തകത്തിന് അപ്പുറം ഗണിതത്തെ ആസ്വാദ്യകരമാക്കിയ അദ്ധ്യാപകൻ; ആദർശ് മാടഞ്ചേരി

കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഗണിതം എന്ന വിഷയത്തെ ഭയത്തിൽ നിന്ന് ആസ്വാദനത്തിലേക്ക് മാറ്റിയ അപൂർവ അധ്യാപകരിൽ ഒരാളാണ് കൊയിലാണ്ടി പൂക്കാട് സ്വദേശി

വടകര എം പി ഷാഫി പറമ്പിൽ തറക്കല്ലിട്ട ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി

അരിക്കുളം പഞ്ചായത്തിലെ 6-ാം വാർഡിൽ സ്വന്തമായി വീടില്ലാത്ത വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും വടകര എം പി ഷാഫി പറമ്പിൽ എം.പി തറക്കല്ലിട്ട

മുത്താമ്പി അണ്ടര്‍പാസിന് മുകളിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം

കൊയിലാണ്ടി മുത്താമ്പി അണ്ടര്‍പാസിന് മുകളിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്ക്. മുചുകുന്നില്‍ നിന്നുള്ള ബൊളീവിയന്‍സ് നാസിക്