ലഹരിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യണം – ഇയ്യച്ചേരി

ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അതിന് പോലീസിനേയും എക്സൈസിനേയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയുമാണ് വേണ്ടെതെന്നും മദ്യ വർജന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിൻ്റെ തുടക്കത്തിൽ വിദേശത്തു നിന്നും വരുന്നവരുടെ റൂട്ട് മേപ്പ് തയ്യാറാക്കി അവരുടെ പിന്നാലെ പാഞ്ഞ് ക്വാറെൻടെയി നിൽ ആക്കിയതിൻ്റെ പകുതി അദ്ധ്വാനമുണ്ടെങ്കിൽ പോലീസിന് ലഹരി മാഫിയയെ പിടിച്ചു കട്ടാൻ കഴിയും. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഇച്ഛാശക്തിയില്ലാതെ പോയത് കൊണ്ടാണ് ലഹരിസംഘം വളരുന്നത്. ഇതിനെതിരെ കോൺഗ്രസ് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഇയ്യച്ചേരി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ളോക്ക് ഭാരവാഹികളായ കെ. അഷറഫ്, സി.രാമദാസ്, രാമചന്ദ്രൻ നീലാംബരി, ശ്രീധരൻ കണ്ണമ്പത്ത്, കെ. ശ്രീകുമാർ, അനിൽകുമാർ അരിക്കുളം, പി.എം. രാധ ,പി.കെ.കെ. ബാബു, ഹാഷിം കാവിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.