അത്തോളി: കൊളക്കാട് തിരുവോത്ത്കണ്ടി രാജൻ നായരുടെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. നിഷ്കളങ്കനായ ഒരു പൊതു പ്രവർകനായിരുന്നു നാടിന് നഷ്ടപ്പെട്ട രാജൻ നായർ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. ഇടുവല്ലൂർ ശിവക്ഷേത്രക്കമ്മറ്റിയുടെയും, കൊളക്കാട് പാടശേഖരസമിതിയുടെയും സെക്രട്ടറി ആയിരുന്നു. അത്തോളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ ജനറൽ സെക്രട്ടറി, അത്തോളി സഹകരണ ആശുപത്രി മുൻ ഡയറക്ടർ, കൊളക്കാട് ക്ഷീരോല്പാദക സഹകരണ സംഘം പ്രവർത്തകൻ, അരങ്ങത്ത് ഭഗതിക്ഷേത്ര കമ്മറ്റി മുൻ സെക്രട്ടറി,കണ്ണിപ്പൊയിൽ നന്മ ജനശ്രീ സംഘം മുൻ ചെയർമാൻ, ദർശന ആർട്സ് & സ്പോട്സ് സെൻ്റർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.പുതിയ കുന്നുമ്മൽ മീത്തൽ കുടിവെള്ള പദ്ധതിയ്ക്ക് ആവശ്യമായ ടാങ്ക് നിർമ്മിക്കാനുള്ള സ്ഥലം വിട്ടുകൊടുത്തത് രാജൻ നായർ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് സി.കെ റിജേഷ്, സ്റ്റാൻഡിങ് കമ്മററി അദ്ധ്യക്ഷരായ സുനീഷ് നടുവിലയിൽ, ഷീബ രാമചന്ദ്രൻ, വാർഡ് മെമ്പർ പി.യം. രമ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശ്രീധരൻ പാലക്കൽ, അത്തോളി സഹകരണ ആശുപത്രി പ്രസിഡണ്ട് ബാലകൃഷ്ണൻ, എ.കൃഷ്ണൻ മാസ്റ്റർ, രാജേഷ് കൂട്ടാക്കിൽ, അരുൺ വാളേരി, സി.ശ്യംജി, ടി.വി.സുമേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക്
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്