അരിക്കുളത്ത് ദേശീയ സാംസ്ക്കാരിക ഉത്സവം സംഘാടക സമിതിയായി

അരിക്കുളം : അരിക്കുളം പഞ്ചായത്ത് ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025 മെയ് നാല് മുതൽ എട്ട് വരെ കാളിയത്ത് മുക്കിൽ നടക്കും.
സംഘാടക സമിതി രൂപവൽകരണ യോഗം മുൻ കോഴിക്കോട് മേയർ ടി .പി ദാസൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .എം സുഗതൻ അധ്യക്ഷത വഹിച്ചു. കെ.പി. രജനി,കെ .കെ നാരായണൻ, എ .സി ബാലകൃഷ്ണൻ, ടി. താജുദ്ദീൻ, ടി. സുരേഷ് വി.എം ഉണ്ണി,ശ്രീകുമാർ കൂനറ്റാട്ട്,പ്രദീപൻ കണ്ണമ്പത്ത്, നജീഷ് കുമാർഎന്നിവർ സംസാരിച്ചു.എ .എം സുഗതൻ ചെയർമാനും ഒ. കെ. ബാബു കൺവീനറുമായി 501 കമ്മിറ്റി രൂപവൽക്കരിച്ചു.

Leave a Reply

Your email address will not be published.