കൊയിലാണ്ടി യുവകലാസാഹിതി യും റെഡ് കർട്ടൻ കലാവേദി യും ചേർന്ന് നടത്തുന്ന കിതാബ്ഫെസ്റ്റ് ( പുസ്തകങ്ങളുടെ ഉത്സവം ) ഏപ്രിൽ 28 29.30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. ഫെസ്റ്റിനോടനുബന്ധിച്ച് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പുതിയ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ സാംസ്കാരിക നിലയത്തിൽ നാടകകൃത്തും പ്രഭാഷകനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ഡോ അബൂബക്കർ കാപ്പാട് അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരനും യുവ കലാ സാഹിതി ജില്ലാ പ്രസിഡൻ്റ് ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. രാഗം മുഹമ്മദാലി എഴുത്തുകാരായ ഇബ്രാഹിം തിക്കോടി, നാസർ കാപ്പാട്, സുജല ചെത്തിൽ, ബിനേഷ് ചേമഞ്ചേരി, മൂസ നൂർ മഹൽ, ദിനേശ് നെല്യാടി, ദിലീപ് കീഴൂർ, രാജൻ നരയംകുളം, പി സി മോഹനൻ, ബാലകൃഷ്ണൻ ചേലിയ, കളത്തിൽ രാധാകൃഷ്ണൻ, സുരേഷ് കുമാർ കന്നൂർ, ബിന്ദു ബാബു, ഷൈമ പി വി, റിഹാൻ റഷീദ്, ഷമീന ഷഹനായി, ആർഷിദ് പി രാ ജ്, പ്രഭ എൻ കെ, ദിവാകരൻ തെക്കയിൽ, സുന്ദരൻ പട്ടേരി, ലതീഷ് കുന്നത്തറ, ബിന്ദു എം , ഷൈനി കൃഷ്ണ, പി ആർ രതീഷ്, ബിജു വി കെ മൂരാട്, വിജയരാഘവൻ ചേലിയ, പ്രഫുൽ രഞ്ജിത്, ലതീഷ് കുന്നത്തറ, ഷൈനി കൃഷ്ണ, രാജൻ കെ സി, സൈഫുദ്ദീൻ പി കെ, ബാലകൃഷ്ണൻ എടവന, ആശ കെ വി, വിജയഭാരതി, കെ വി സത്യൻ, സി സി ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി പ്രദീപ് കണിയാറക്കൽ സ്വാഗതം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ കെ സുധാകരൻ നന്ദിയും പറഞ്ഞു.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







