വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് മീറ്റും ഇഫ്‌താർ സംഗമവും നടത്തി. ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് മേപ്പയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കിംഗ്, സുജിത്ത് ജയ, നിസാർ കിവി, അലങ്കാർ ഭാസ്കരൻ, ശരീഫ് ചീക്കിലോട്, ബാദുഷ അബ്ദുൾ സലാം, എൻ.പി വിധു, മൂസ ഫിലിപ്‌സ്, സാജിദ് ഊരാളത്ത്, ജലജ ചന്ദ്രൻ സംസാരിച്ചു. ടി കെ നൗഫൽ ഫൈൻ, ഷിബു പ്രഭ, സലിം മിലാസ്, നജീബ് അജി അരീക്കൽ, ഇ കെ അനസ്, ഷൈജിത്ത് എംബസി, മുനീർ കക്കാട്, മനു മിറാഷ്, ഷാഫി മിനു തുടങ്ങിയവർ നേതൃത്വം നൽകി.
