കൊയിലാണ്ടി ജി.വി.എച്ച് എസ്സ് എസ്സിൽ ഖര – ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാൻ മൂന്ന് യൂനിറ്റ് ഹൈബ്രിഡ് കമ്പോസ്റ്റർ സ്ഥാപിച്ചു. ജെ സി ഐ കൊയിലാണ്ടി, കാപിഗ്രോ ടെക്നോളജീസ്, ജി. വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി പി.ടി.എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിച്ചത്. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പ്രജില സി ഹൈബ്രിഡ് കമ്പോസ്റ്റർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ അജിത്ത്, ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ:അഖിൽ എസ് കുമാർ, സെക്രട്ടറി ഡോ. സൂരജ് എസ് എസ് , ജസ്ന സൈനുദീൻ, കാപിഗ്രോ സി. ഇ.ഒ നിധിൻ രാംദാസ്, പി.ടി.എ പ്രസിഡണ്ട് എ സജീവ് കുമാർ, എസ് എം സി ചെയർമാൻ എൻ.കെ ഹരീഷ് , സ്റ്റാഫ് സെക്രട്ടറി
ഒ കെ ഷിജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ. കെ സുധാകരൻ നന്ദിയും പറഞ്ഞു
Latest from Local News
കൊയിലാണ്ടി:ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ സ്ത്രീയും പുരുഷനും മരിച്ചു.കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകിടക്കുന്നതിനിടയിൽ
അത്തോളി :കൊളക്കാട് തിരുവോത്ത് കണ്ടി ടി.കെ. രാജൻ നായർ (64) അന്തരിച്ചു. കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയാണ്.അച്ഛൻ : പരേതനായ കുഞ്ഞികൃഷ്ണൻ
കൊയിലാണ്ടി: ദേശീയപാതയിൽ പഴയ ചിത്രാ ടാക്കീസിന് സമീപം ടാങ്കർ ലോറിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതി മരിച്ചു.കോരപ്പുഴ അഖില നിവാസിൽ അനിലേഷിന്റെ ഭാര്യ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പുറക്കാമല ഖനന നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് കൈ കൊള്ളുന്ന നടപടിക്കെതിരെ പുറക്കാമല സംരക്ഷണ