പുറക്കാമല കോറിസമരവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുമ്പോൾ മൗനം പാലിക്കുന്ന സ്ഥലം എംഎൽഎ ടി പി രാമകൃഷ്ണന്റെ നിലപാട് പ്രതിഷേധ ർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കുറ്റപ്പെടുത്തി.തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കോറി മാഫികൾക്കെതിരെ ജനം തെരുവിലാണ് ”ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി ചെറുത്തുനിൽപ്പുകളും കേസുകൾ ഒക്കെ ഉണ്ടായിട്ടും പിഞ്ചു വിദ്യാർത്ഥിക്കു നോരപോലിസ് മർദ്ധനം ഉണ്ടായിട്ടുംഎംഎൽഎ മൗനം തുടരുന്നത് ജനം തിരിച്ചറിയണം.ജനപക്ഷത്തു നിന്നുകൊണ്ട് പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ പരിശ്രമിക്കേണ്ട എംഎൽഎ നിയമസഭയിൽ പോലും വിഷയം ഉന്നയിക്കാത്തത് പ്രതിഷേധമാണ് രമേശ് ചൂണ്ടിക്കാട്ടി.പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിന്ന് കോടതിയിൽ കോറി മാഫിയകൾക്കെതിരെ ചെറുത്തു നിൽക്കേണ്ടത് ഗ്രാമപഞ്ചായത്തുകളുടെയും കടമയാണ് ‘ ‘പ്രദേശത്ത് പ്രത്യേക ഗ്രാമസഭകൾ വിളിച്ചുകൂട്ടാൻ അധികൃതർ തയ്യാറാവണം .ജനവികാരം മനസ്സിലാക്കി ജനപക്ഷത്തു നിൽക്കാൻ ബാധ്യത ഗ്രാമപഞ്ചായത്തുകൾ ഉണ്ട്.യാതൊരുവിധ അന്വേഷണം നടത്താതെയാണ് അധികാരികൾ കോറി ഉടമകൾക്ക്അനുമതി നൽകിയത്. പ്രകൃതിരമണിയവും പരിസ്ഥിതിലോല പ്രദേശവുമായ പുറക്കാമല തകർന്നാൽ മറ്റൊരു ചൂരൽമലയും മുണ്ട കൈയും ആവർത്തിക്കും -പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളിൽ – മുതുകുന്നു മലയിലെ മണ്ണിടുമായി ബന്ധപ്പെട്ടുംപുറക്കാമല കോറിയുമായി ബന്ധപ്പെട്ടുംജനകീയ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ എംഎൽഎ കണ്ടഭാവം നടിക്കാതെ പുറംതിരിഞ്ഞു നിൽക്കുന്നത് ജനങ്ങളുടെ വെല്ലുവിളിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. പുറക്കാമലയെ കോറി മാഫിയകൾക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പേരാമ്പ്രമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാമലയിലേക്ക് നടത്തിയ ബഹുജന മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ജനവാസ കേന്ദ്രത്തിൽ കോറികൾക്ക് പ്രവർത്തിക്കാൻ അനുമതി കൊടുക്കാതിരിക്കാൻ റവന്യൂ അധികാരികൾ ശ്രദ്ധിക്കണം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ മാഫിയകൾക്ക് ചുട്ടുപിടിക്കുന്നത് നല്ല പ്രവണതയല്ല’:അർദ്ധരാത്രിയിൽ പോലീസ് സഹായത്തോടുകൂടി കോറിയുടമകൾക്ക് യന്ത്രങ്ങൾ സ്ഥാപിക്കാൻ പോലിസ് ഒത്താശ നൽകിയത് കേവലം യാദൃശ്ചികമായ സംഭവമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയിൽമണ്ഡലം പ്രസിഡണ്ട് ഡി കെ മനു അധ്യക്ഷത വഹിച്ചു എം മോഹനൻ മാസ്റ്റർ ,രാമദാസ് മണലേരി അഡ്വക്കേറ്റ് കെ വി സുധീർ, കെ കെ രജീഷ് മധു പുഴയരി കത്ത് , തറമൽരാഗേഷ് ജബിൻ ബാലകൃഷ്ണൻ എംപ്രകാശൻ കെ പ്രദീപൻ, നാഗത്തുനാരായണൻ കെഎം സുധാകരൻ മോഹനൻ ചാലിക്കര സി കെ ലീല ഇല്ലത്ത് മോഹനൻ ,തുടങ്ങിയവർ സംസാരിച്ചു. എം സായുദാസ് കെ ടി വിനോദ് ടിഎം ഹരിദാസ് പിഎം സജീവൻ കെ കെ സജീവൻ/കെ എം ബാലകൃഷ്ണൻ എൻ ഇ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി
Latest from Local News
നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.
പേരാമ്പ്ര: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത്
സാമൂഹ്യ അസ്ഥിരതയ്ക്കും, കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന, വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി
തിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ
ചേമഞ്ചേരിയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ -73) അന്തരിച്ചു. കൂത്താളി ഭൂസമരം ഉൾപ്പെടെ പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളിലെ