പുറക്കാമല ഖനന നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് കൈ കൊള്ളുന്ന നടപടിക്കെതിരെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തി.
കഴിഞ്ഞ ദിവസം സമരത്തിനിടെ 15 വയസ് മാത്രം പ്രായമുള്ള SSLC വിദ്യാർത്ഥിയെ സി.ഐ.യുടെ നേതൃത്വത്തിൽ 8 ഓളം പോലീസുകാർ തൂക്കിയെടുത്ത് പോലീസ് വാനിലേക്ക് എറിഞ്ഞതും, സമരത്തിൻ്റെ പേരിൽ രാത്രി അസമയങ്ങളിൽ സമരസമിതി നേതാക്കളുടെ വീടുകളിൽ നടത്തുന്ന റെയിഡുകളിലും
രണ്ട് ദിവസം മുമ്പ് ക്വാറിക്കാർക്ക് കംപ്രഷർ മലയിലേക്ക് എത്തിക്കാൻ രാത്രി 2 മണിക്ക് പോലീസ് സഹായം ചെയ്തതും കള്ളക്കേസുകളിൽ സമര നേതാക്കളെ ജയിലിലടച്ചതിലും
സമരസമിതി നൽകിയ ഒരു പരാതിയിലും അന്വേഷണം നടത്താനോ കേസെടുക്കാനോ തയ്യാറാവാത്തതിലും പ്രതിഷേധിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച്
15 കാരനോട് ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ഇക്കാര്യം അന്വേഷിക്കുക. സമരസമിതി നേതാക്കൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക.
അനധികൃത റെയ്ഡ് നടത്തിയവർക്കെതിരെ നടപടി കൈകൊള്ളുക സമരസമിതി നൽകിയ എല്ലാ പരാതികളിലും അന്വേഷണം തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു. ചെറുവണ്ണൂർ റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് മേപ്പയ്യൂർ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്ത് വെച്ച് സി.ഐ ഷിജു സബ് ഇൻസ് പെക്ടർ വിനീത് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.
മാർച്ചിൽ വി.എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു കീഴ്പ്പോട്ട് മൊയ്തി ആദ്ധ്യക്ഷത വഹിച്ചു. കെ. ലോഹ്യ, ടി കെ.എ ലത്തീഫ്, സറീന ഒളോറ ,എ.കെ. ബാലകൃഷ്ണൻ, മധു പുഴയരികത്ത് നാരായണൻ മേലാട്ട് ഇസ്മയിൽ കമ്മന എം.കെ മുരളീധരൻ, മുബഷീർ ചെറുവണ്ണൂർ പ്രസംഗിച്ചു.
ഇല്ലത്ത് അബ്ദുൾ റഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വി.പി മോഹനൻ, വി.അസമിനാർ,അഷീത നടുക്കാട്ടിൽ, കെ. മനു, നൗഷാദ് വാളിയിൽ എന്നിവർ നേതൃത്വം നൽകി
Latest from Local News
അത്തോളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാറക്കണ്ടി സുരേഷിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.അപകടത്തിൽ അടുക്കളയിലെ വീട്ടുപകരണങ്ങളും മറ്റും
നന്തി ബസാർ : ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ സമര പോരാളി സി.കെ.ഗോവിന്ദൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am
കൊയിലാണ്ടി മേഖലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൃക്ഷങ്ങൾ പൊട്ടിവീണു വൈദ്യുതി ലൈൻ തകരാറിലായി.ഹൈടെൻഷൻ (HT),ലോ ടെൻഷൻ (LT
ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു.