ഇരിങ്ങത്ത് യൂ.പി സ്കൂളിൽ ജൈവ വിളവെടുപ്പ് ഉത്സവം

മേപ്പയ്യൂർ: ജൈവകൃഷിയുടെ പ്രാധാന്യവും ഗുണമേന്മയും വിദ്യാർത്ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങത്ത് യു.പി സ്കൂൾ വിദ്യാർത്ഥികൾ പി.ടി.എ യുടെ സഹകരണത്തോടെ സ്കൂൾ പറമ്പിൽ പച്ചക്കറി കൃഷിയിറക്കി.
വിളവെടുപ്പ് പി.ടി.എ പ്രസിഡൻ്റ് സുരേഷ് ഓടയിൽ ഉദ്ഘാടനം ചെയ്തു. ജൈവകൃഷിയുടെ പ്രാധാന്യത്തെപ്പറ്റി വി. ഐ രാമകൃഷ്ണൻ ക്ലാസെടുത്തു. മനോജ് കാരയാട്ട്, സി. സജീവൻ, പി. ഷിജു,പി.കെ സജിത , ടി.കെ അജിത , എൽ.വി അസ്‌ലം ,ഷിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.