പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു. എം.പി ഷാഫി പറമ്പിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ പൂർണ്ണ കായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി വിദ്യാർത്ഥികൾ ഗാർഡ് ഓഫ് ഓണർ നല്കി. ഇഴ പിരിക്കാനാവാത്ത വിധം കലയെയും ജീവിതത്തെയും ഗുരു ചേർത്തിണക്കി. അദ്ദേഹം അവസാനിപ്പിച്ച രംഗപാഠങ്ങൾ തുടർന്നു കൊണ്ടുപോവുക എന്നത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. ഗുരു തുറന്നിട്ട കലാപ്രവർത്തനം ലഹരി ജീവിത ലഹരിയായി നാം ഏറെറടുക്കേണ്ടതുണ്ട്. സമൂഹത്തിൽ അനുദിനം പെരുകി വരുന്ന രാസലഹരീ ദുരന്തങ്ങളെ തടയിടാൻ ക്രിയാത്മകമായ പോംവഴി ഇതു മാത്രമാണെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് മുഖ്യ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഗുരുപൂജാ പുരസ്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി, കലാമണ്ഡലം പ്രശോഭ്, സുനിൽ തിരുവങ്ങൂർ, കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, പ്രസിഡണ്ട് ഡോക്ടർ എൻ.വി. സദാനന്ദൻ, സെക്രട്ടറി സന്തോഷ് സദ്ഗമയ, വൈസ് പ്രസിഡണ്ട് വിജയ രാഘവൻ ചേലിയ തുടങ്ങിയവർ സംസാരിച്ചു. കഥകളി വിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാർച്ചന, ഗാനാർച്ചന, നൃത്താർച്ചന, വാദ്യാർച്ചന,ചൊല്ലിയാട്ടം എന്നീ പരിപാടികളും അരങ്ങേറി.
Latest from Local News
കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
തലശ്ശേരി : മദ്യത്തിനെതിരെ , ലഹരിക്കെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി മതങ്ങളുടെയും
അത്തോളി: കൊളക്കാട് തിരുവോത്ത്കണ്ടി രാജൻ നായരുടെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. നിഷ്കളങ്കനായ ഒരു പൊതു പ്രവർകനായിരുന്നു നാടിന് നഷ്ടപ്പെട്ട രാജൻ നായർ
നിർമ്മല്ലൂർ: ദേവി മുക്ക് ആമയാട്ട് ശോഭന (58) അന്തരിച്ചു. അച്ഛൻ : പരേതനായ രാരപ്പൻ നായർ. അമ്മ : മാളു അമ്മ.
കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-03-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’