നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്

നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31ന് ശേഷം ടാക്‌സ് അടയ്ക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്ന് എംവിഡി അറിയിച്ചു

ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ടി ഓഫീസുമായി ബന്ധപ്പെടണമെന്നും എംവിഡി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചു

Next Story

ജീവൻ രക്ഷഅവാർഡ് ന്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമകേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ