മരുതൂർ ഗവ എൽപി സ്‌കൂൾ 2024- 2025 അധ്യയനവർഷത്തെ പഠനമികവുകൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനായിട്ടുള്ള പഠനോത്സവം ‘മികവ് 2024-25’ മാർച്ച് 14 വെള്ളിയാഴ്ച നടത്തി. പഠനോത്സത്തിന്റെ മുന്നോടിയായി മരുതൂർ ജി എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ വിളംബര ജാഥയും ലഹരി വിരുദ്ധ സംഗീതശില്പം അവതരണവും നടന്നു.
കാവുംവട്ടം ജംഗ്ഷനിൽ വച്ച് നടന്ന കാലിക പ്രസക്തിയുള്ള ലഹരി വിരുദ്ധ സംഗീതശില്പം ജനശ്രദ്ധ ആകർഷിച്ചു. വാർഡ് കൗൺസിലർ എം പ്രമോദ്, പിടിഎ പ്രസിഡണ്ട് കെഎൽ പത്മേഷ്, ഹെഡ്മിസ്ട്രസ് ടി. നഫീസ, എസ്.എം.സി. ചെയർമാൻ കെ. കൃഷ്ണക്കുറുപ്പ്, എം പി ടി എ ചെയർപേഴ്സൺ സനില, എസ്എംസി അംഗം ചന്ദ്രൻ കെ അപർണ, പ്രീ പ്രൈമറി പ്രതിനിധി എംപി ശ്രീധരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.