കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അവയവദാന ക്യാമ്പയിൻ നടത്തി

കൊയിലാണ്ടി: പുതിയ കാലത്തെ വെല്ലുവിളിയെ അതിജീവിക്കാൻ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അവയവദാന ക്യാമ്പയിൻ ‘നമുക്ക് നൽകാം നവജീവിതം’ പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഇ.കെ അജിത്ത്, കൗൺസിലർമാരായ പി. ബി. ബിന്ദു, സി.സുധ, പി.പ്രജിഷ, ഡോ: സി. സ്വപ്ന, കെ.കെ സത്യപാലൻ ഐ .പി.എം സെക്രട്ടറി വിനോദൻ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. വി. വിനോദ്, നിർമ്മല,ബിന്ദു കല, ശശി കോട്ടിൽ, സി.ഡി.എസ് അധ്യക്ഷരായ കെ .കെ.വിബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.