വിദ്യാർത്ഥികളുടെ അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ കൈയ്യിൽ ചെറിയ ചൂരൽ കരുതട്ടെയെന്ന് ഹൈക്കോടതി

സ്കൂളിലെ വിദ്യാർത്ഥികളുടെ അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ കൈയ്യിൽ ചെറിയ ചൂരൽ കരുതട്ടെയെന്ന് ഹൈക്കോടതി. സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെയുള്ള പരാതികളിൽ ഉടൻ തന്നെ കേസ് എടുക്കരുതെന്നും അതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അധ്യാപകരാണ് ഭാവി തലമുറയെ വാർത്തെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി ചെറിയൊരു ശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. അധ്യാപകർ ചൂരൽ പ്രയോ​ഗിക്കാതെ വെറുതെ കൈയ്യിൽ കരുതുന്നത് പോലും കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കും. ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുകയാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാക്കാൻ അധ്യാപകരുടെ നിഴൽ മതിയായിരുന്നു. ഇന്ന്, അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കാണാൻ കഴിയുന്നത്. ഈ രീതി ഇനി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. പരാതി ലഭിച്ച ശേഷം നടത്തുന്ന പ്രാഥമികാന്വേഷണഘട്ടത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ നോട്ടീസ് നൽകാമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും എന്നാൽ, ന്യായീകരണമില്ലാത്ത യുക്തിരഹിതമായ പീഡനം കുട്ടികൾക്ക് മേലുണ്ടാക്കാമെന്ന് ഇതിനർത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയച്ച് സർക്കാർ

Next Story

താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹനപരിശോധനയിൽ ലൈസൻ ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാവാത്ത നിരവധി വിദ്യാർത്ഥികളെ പോലീസ് പിടികൂടി

Latest from Main News

സാർവ്വത്രിക സംസ്കൃതപഠനത്തിന് അവസരമൊരുക്കണം -വിശ്വസംസ്കൃതപ്രതിഷ്ഠാനം 

കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട് മോഹവലയങ്ങളിലകപ്പെടുന്ന യുവതലമുറക്ക് ദേശീയ ബോധവും സാംസ്കൃതിക മൂല്യവും പകർന്നു നൽകുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ സർക്കാർ വകുപ്പുകളിലൂടെ എല്ലാ

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി

സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം

കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയോരത്തെ കുന്നിടിച്ചിലിൽ ഒരാൾ മരിച്ചു

ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍  ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല്

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന്  കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.