കുറ്റ്യാടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സ്നേഹാദരം ‘ചെമ്പകം’ കരണ്ടോട് ഗവ എൽ.പി സ്കൂളിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം നടത്തും. 2024- 25 അദ്ധ്യയന വർഷത്തിൽ വിദ്യാരംഗം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാര വിതരണവും, ഉപജില്ലയിലെ മികച്ച വിദ്യാരംഗംകോഡിനേറ്റർക്കുളള പുരസ്കാരം നേടിയ കെ.പി.ആർ. അഫീഫിനുള്ള ആദരവും ചടങ്ങിൽ നടക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ, കൺവീനർ പി.പി. ദിനേശൻ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ