കോഴിക്കോട് : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉൽപ്പന്നങ്ങളുടെ എക്സ്പോ ആരംഭിച്ചു. പി.ടി ഉഷ റോഡിൽ എലൻ ഹെറിറ്റേജ് ഹാളിൽ രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് പ്രദർശനവും വില്പനയും നടക്കും. റംസാൻ , വിഷു , ഈസ്റ്റർ ആഘോഷത്തിൻ്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 50 ഓളം ഷോറൂമുകളുള്ള കെയർ ഫാഷൻസ് വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന എക്സ്പോയിൽ കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളും ആക്സസറീസുകളും 70% വരെ ഡിസ്‌കൗണ്ടിൽ ലഭിക്കും. ഉൽപ്പന്നങ്ങൾ ഇടനിലക്കാർ ഇല്ലാതെയും ഗുണമേന്മ ഉറപ്പ് വരുത്തിയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സർപ്ലസ് ഉൽപ്പന്നങ്ങൾ കമ്പനി നേരിട്ട് നൽകുന്നു. കേരളത്തിൽ 23 ഔട്ട് ലെറ്റുകളിൽ നിന്നും കെയർ ഉൽപ്പന്നങ്ങൾ വാങ്ങാം. കോഴിക്കോട് ഹൈലൈറ്റ് മാളിലും കൊടുവള്ളി വയനാട് റോഡിലുമാണ് ഔട്ട്ലെറ്റ്.
50 രൂപ മുതൽ ആരംഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ഫാക്ടറി വിൽപ്പനയാണ് എക്സ്പോയിൽ നടക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ഫൈൻ ഫെയർ ഗ്രൂപ്പ് ഡയറക്ടർ കെ കെ ജലീൽ പറഞ്ഞു. മാർക്കറ്റിങ്ങ് മാനേജർ ഷബാബ് കാസ്സിം, ക്വാളിറ്റി അഷ്യുറൻസ് ഹെഡ് എം കെ ജോഷിത് , മീഡിയ കോർഡിനേറ്റർ അബ്ദുൾ ഫൈസി എന്നിവരും പങ്കെടുത്തു.