കൊയിലാണ്ടി:ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ സ്ത്രീയും പുരുഷനും മരിച്ചു.കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകിടക്കുന്നതിനിടയിൽ ലോറിയിടിച്ച് ചെലിയ സ്വദേശി മരിച്ചു.വൈകിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിയും മരിച്ചു. ആശുപത്രിക്ക് മുൻവശമുണ്ടായ വാഹനാപകടത്തിൽ ചേലിയ താമസിക്കും എരമംഗലം പറമ്പിൽ അഹമ്മദ് കോയ ഹാജി ( 67 )ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു അഹമ്മദ് കോയ ഹാജി.ചികിത്സ തുടങ്ങുന്നതിനു മുൻപ് റോഡിൻ്റെ മറുവശത്തുള്ള ചായക്കടയിലേക്ക് ചായ കുടിക്കാൻ പോവുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗതയിൽ എത്തിയ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവിടെ സീബ്രാലൈൻ മാഞ്ഞു പോയത് കാരണം അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ പരിഗണിക്കാറില്ല. ആശുപത്രിക്ക് മുന്നിൽ ഇതിനു മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ഉണ്ടായ മറ്റൊരു അപകടത്തിലാണ് കോരപ്പുഴ സ്വദേശിയായ യുവതി മരിച്ചത്.
ദേശീയപാതയിൽ പഴയ ആർ.ടി.ഒ ഓഫിസിന് സമീപം ടാങ്കർ ലോറിയിടിച്ചാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച കോരപ്പുഴ അഖില നിവാസിൽ ഷൈജ (48 ) മരിച്ചത്. അപകടം നടന്ന ഉടൻ നാട്ടുകാരും പോലീസും ചേർന്ന് ഷൈജയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണപ്പെട്ട അഹ്മദ് കോയ ഹാജി ചേലിയയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.ചേലിയ മഹല്ല് മുൻപ്രസിഡൻ്റും ,മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയരക്ടറുമായിരുന്നു.ഭാര്യ നഫീസ്സ . മക്കൾ റസീഫ്,ആസിഫ്,ഷഹനാസ്.മരുമക്കൾ നജ്മ (ചേലിയഇലാഹിയ കോളേജ്)മുബീന (കക്കോടി) ഹാരിസ് (കണ്ണങ്കടവ്).
ടാങ്കർ ലോറി ഇടിച്ച് മരിച്ച ഷൈജ ഒള്ളൂർ മരപ്പുറക്കൽ പരേതനായ ചന്ദ്രൻ്റെയും ലീലയുടെയും മകളാണ്. ഭർത്താവ് : പി. അനിലേഷ് (റിട്ട. സി ആർ പി എഫ്,കോൺഗ്രസ്സ് കാപ്പാട് മണ്ഡലം സെക്രട്ടറി )
മക്കൾ :പരേതയായ അനഘ, ആദിത്യൻ.
സഹോദരങ്ങൾ :അനിൽ, സുരേഷ്, അജിത.