അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പി. ഇ. സി യുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠനോത്സവം നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം ഊട്ടേരി എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. ബി. ആർ. സി അധ്യാപകരായിട്ടുള്ള കെ.എസ് വികാസ്, അനീഷൻ, പ്രധാന അധ്യാപിക കെ.സീന, പി.ടി.എ. പ്രസിഡണ്ട് കെ.കെ.സുമേഷ് കുമാർ എന്നിവർ സംസാരിച്ചു. ടാലൻ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
Latest from Local News
കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
കോഴിക്കോട് : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉൽപ്പന്നങ്ങളുടെ എക്സ്പോ ആരംഭിച്ചു. പി.ടി ഉഷ റോഡിൽ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി കാപ്പാട് ബീച്ചിലെ കനിവ് സ്നേഹ തീരം അഗതി മന്ദിരത്തിൽ ഇഫ്താർ സംഗമം
പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു. എം.പി ഷാഫി പറമ്പിൽ പരിപാടികൾ