കൊയിലാണ്ടി: പൊയിൽക്കാവിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ചു. കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ ( 55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കിണറിനുള്ളിൽ ഓക്സിജന്റെ ദൗർലഭ്യമായിരിക്കാം മരണ കാരണമെന്ന് അറിയുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ബാലകൃഷ്ണനെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലകൃഷ്ണൻ്റെ ഭാര്യ: ശ്രീലത, മക്കൾ :അമൽ,അജന്യ, മരുമക്കൾ, അജന്യ സഹോദരൻ രാജൻ
