ഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും സുലഭമായിരുന്ന ഈത്തപ്പഴം പരസ്പരം ദാനം ചെയ്യുന്നതിനെക്കുറിച്ച് പ്രവാചകൻ പറഞ്ഞതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് ദാനധർമ്മത്തിന്റെ പ്രാധാന്യത്തെയാണ്.
ആവശ്യത്തിലധികം പണമുള്ളവൻ സക്കാത്ത് രൂപത്തിലും അല്ലാത്തവർ സഹായ രൂപത്തിലും പരസ്പരം സഹായിക്കേണ്ടതുണ്ട്. “ദാനധർമ്മങ്ങൾ അത്യാഹിതങ്ങളെ തടയുന്നതാണെന്നാ”ണ് പ്രവാചകൻ മറ്റൊരവസരത്തിൽ പറയുന്നത്. പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു ജീവിക്കുകയാണ് വേണ്ടത്.
ഷെറീഫ് കെ. മൂഴിയോട്ട്
പ്രിൻസിപ്പാൾ, ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ഈസ്റ്റ് പള്ളൂർ, ചൊക്ലി മാഹി