കോഴിക്കോട് ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു

കോഴിക്കോട് ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ രാജസ്ഥാന്‍ സ്വദേശികളായ സ്ത്രീകള്‍ രണ്ടുദിവസം മുമ്പാണ് ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെടുന്നത്. 

പന്ത്രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികളോടൊപ്പമാണ് സ്ത്രീകള്‍ ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെട്ടത്. നേരത്തേ പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയിലാവുന്നത്. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ പെഗ്ഗി സെന്ററില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ അഞ്ച് ദിവസം മാത്രമാണ് പാര്‍പ്പിക്കാനുള്ള അനുമതിയുള്ളത്. പിന്നീട് ഇവരെ ഉജ്ജ്വല ഹോമിലേക്ക് മാറ്റുകയായിരുന്നു.  സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഉജ്ജ്വല ഹോമിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടികളാരംഭിച്ചു

Next Story

കാപ്പാട് കണ്ണൻ കടവ് മൂസാൻ കണ്ടി ബീവി അന്തരിച്ചു

Latest from Local News

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്

അഭയത്തിന് തിരുവരങ്ങ് 81 എസ്.എസ്.എൽ.സി.ബാച്ചിൻ്റെ കാരുണ്യ സ്പർശം

ചേമഞ്ചേരി : തിരുവങ്ങൂർ ഹൈസ്കൂളിലെ 1981 എസ്.എസ്.എൽ.സി ബാച്ച് തിരുവരങ്ങ് 81 കൂട്ടായ്മ സഹപാഠികളായ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി

പ്രഥമ പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം ‘ട്രീബ്യൂട്ട് ബൈ സ്റ്റോറീസി’ന്

കോഴിക്കോട്: നവാഗത പരിസ്ഥിതി പ്രവർത്തകർക്കും സംഘടനകൾക്കുമായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം’ ‘ട്രീബ്യൂട്ട് ബൈ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.