കൊയിലാണ്ടി: വിയ്യൂർ – പെരുവട്ടൂർ റോഡിൽ കക്കുളം പാടശേഖരത്തിനോട് ചേർന്ന തോടിൻ്റെ മേൽപ്പാലം അപകടാവസ്ഥയിൽ. പാലത്തിൻ്റെ അടിഭാഗത്ത് പകുതിയോളം സിമൻ്റ് അടർന്ന് മാറിയ അവസ്ഥയിലാണുള്ളത്. കോൺക്രീറ്റിനുപയോഗിച്ച കമ്പികൾ തുരുമ്പ് പിടിച്ച് ജീർണ്ണിച്ച അവസ്ഥയിലും. ഒരു സർവ്വീസ് ബസ്സും നിരവധി സ്കൂൾ ബസ്സുകളും മണ്ണ് ലോറികളും സാധാരണക്കാരെ കൂടാതെ ദിനവും ഇതുവഴി കടന്നുപോവുന്നുണ്ട്. അടിയന്തിരമായി ബന്ധപ്പെട്ട അധികാരികൾ അവശ്യ നടപടികൾ എടുത്തില്ലെങ്കിൽ അപകടം ക്ഷണിച്ചു വരുത്തുമെന്നുറപ്പാണ്.
