കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം മാർച്ച് 23 ന് കീഴരിയൂരിൽ വെച്ച് നടക്കും. വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തിയ സംഘാടക സമിതി യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എം.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ശ്രീജിത്ത് ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി.കെ. രഘുനാഥ് സമ്മേളനത്തിൻ്റെ രൂപരേഖ അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി സെക്രട്ടറി ദിലീപ്കുമാർ കെ.സി പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ.സജീവൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. അജയൻ, ഉണ്ണികൃഷ്ണൻ തൃപുരി,പി.പി. രാധാകൃഷ്ണൻ, വി.പി. സദാനന്ദൻ, കെ. സുരേഷ് ബാബു, അജിത ആവണി, തുണ്ട്യോട്ട് ബാബു, നികേഷ് എം.കെ, സുബിൻരാജ് . പി, ആതിര ടി. എം., അനുശ്രീ നികേഷ് , കുഞ്ഞിമൊയ്തി സി.എം, തുടങ്ങിയവർ സംസാരിച്ചു ഐ.സജീവൻ (ചെയർമാൻ)വിനോദ് ആതിര (കൺവീനർ) , ഫൗസിയ കുഴുമ്പിൽ, സി.കെ. ബാലകൃഷ്ണൻ (വൈസ് ചെയർമാൻമാർ) കണ്ണോത്ത് ചന്ദ്രൻ ( ജോ.കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു. വിനോദ് ആതിര സ്വാഗതവും സി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







