ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ആര്‍ക്കൈവ്‌സ് രേഖയില്‍; ചരിത്രത്താളുകളിലൂടെ - എം.സി.വസിഷ്ഠ് - The New Page | Latest News | Kerala News| Kerala Politics

ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ആര്‍ക്കൈവ്‌സ് രേഖയില്‍; ചരിത്രത്താളുകളിലൂടെ – എം.സി.വസിഷ്ഠ്

ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് 1951 -52 കാലത്താണ്. 1951-52 കാലത്ത് കോഴിക്കോട് നടന്ന പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിന്റെ വിശദാശംങ്ങള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സ് രേഖയില്‍ നമുക്ക് ലഭ്യമാണ്. മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബണ്ടില്‍ നമ്പര്‍ 23 സീരിയല്‍ നമ്പര്‍ 27 എന്ന ഫയല്‍ 1952 മാര്‍ച്ച് 27 ന് കോഴിക്കോട് പാര്‍ലിമെന്ററി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നു.
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും കോഴിക്കോട് കലക്ടര്‍ കോഴിക്കോട്ടെ പാര്‍ലിമെന്ററി മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസറുമായ രാഘവാചാരി മദ്രാസിലെ ഡെപ്യൂട്ടി സെക്രട്ടറി 1953 ഒക്ടോബര്‍ 5 ന് അയച്ച കത്തിലാണ് കോഴിക്കോട്ടെ 1952ലെ തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കുന്നത്. 1952 മാര്‍ച്ച് 27 നാണ് പാര്‍ലിമെന്റിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുന്നത്.
പ്രധാനമായും 3 സ്ഥാനാര്‍ത്ഥികളായിരുന്നു കോഴിക്കോട് മണ്ഡലത്ത് നിന്ന് മത്സരിച്ചത്. 1, കെ.എ.ദാമോദരമേനോന്‍ അദ്ദേഹം കിസാന്‍ മസ്ദൂര്‍പ്രജാപാര്‍ട്ടിയിലെ അംഗമാണ്. 2. പി.എം. കുളൂര്‍ അദ്ദേഹം സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. 3. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ പി.പി.ഉമ്മര്‍കോയ
ഇന്നത്തെ ലക്ഷദ്വീപുകള്‍ കോഴിക്കോട് പാര്‍ലിമെന്ററി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു, ഉദാഹരണത്തിന്, അഗത്തി, ആന്ത്രോത്ത്, കവരത്തി, കല്‍പ്പേനി, മിനികോയ്, ചെത്തലത്ത്, ബിത്ര, എന്നിവയൊക്കെ കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഈ ലക്ഷദ്വീപുകളിലെ വിവിധ ബൂത്തുകളില്‍ നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.പി.ഉമ്മര്‍ കോയക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.
കോഴിക്കോട് പാര്‍ലിമെന്ററി നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായ 3 ബൂത്തുകള്‍ ബോര്‍ഡ് സ്‌കൂള്‍ ബേപ്പൂര്‍, ചെറുവണ്ണൂര്‍ ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍, ബോര്‍ഡ് മാപ്പിള സൗത്ത് സ്‌കൂള്‍ ബേപ്പൂര്‍ എന്നിവയായിരുന്നു. പോസ്റ്റല്‍ വോട്ടുകളടക്കം ഒരു ലക്ഷത്തി നാലായിരത്തി നാനൂറ്റി അറുപത്തഞ്ച് വോട്ടാണ് ദാമോദരമേനോന് ലഭിച്ചത്. പി.പി.ഉമ്മര്‍കോയക്ക് ലഭിച്ചത് എഴുപത്തിയേഴായിരത്തി പന്ത്രണ്ട് വോട്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥി കുളൂറിന് ലഭിച്ചത് അമ്പത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്താറ് വോട്ടും. ചുരുക്കത്തില്‍ ഇരുപത്തിയേഴായിരത്തി നാനൂറ്റി അറുപത്തിമൂന്ന് വോട്ടുകള്‍ക്ക് കിസാന്‍ മസ്‌കൂര്‍ പ്രജാ പാര്‍ട്ടിയുടെ കെ.എ.ദാമോദരമേനോന്‍ 1951 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മദ്രാസ് ഗവണ്‍മെന്റ് പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മറ്റൊരു ഫയല്‍ ബണ്ടില്‍ നമ്പര്‍ 27 സീരിയല്‍ നമ്പര്‍ 28 ഫയല്‍ 1951 -52 വര്‍ഷത്തെ മലപ്പുറം പാര്‍ലിമെന്ററി നിയോജകമണ്ഡലത്തില്‍ നിന്നുള്ള വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു. പ്രധാനമായും 3 സ്ഥാനാര്‍ത്ഥികളാണ് മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 1, ടി.വി.ചാത്തുക്കുട്ടി നായര്‍ കോണ്‍ഗ്രസ്, 2. കാര്‍ക്കോടന്‍ കുഞ്ഞാലി സി.പി.ഐ, 3. ബി.പോക്കര്‍ മുസ്ലീം ലീഗ്
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തുകള്‍ 1, ചേലേമ്പ്ര നോര്‍ത്ത് എയ്ഡഡ് എലിമെന്ററി സ്‌കൂള്‍, 2, ബോര്‍ഡ് സ്‌കൂള്‍ നെടിയിരുപ്പ്, 3, നേറ്റീവ് ഹൈസ്‌കൂള്‍ വള്ളിക്കുന്ന് എന്നിവയായിരുന്നു, മൊത്തം 191 ബൂത്തുകളാണ് മലപ്പുറം പാര്‍ലിമെന്ററി മണ്ഡലത്തില്‍ ഉണ്ടായിരുന്നത്,
മുസ്ലീംലീഗിലെ ബി.പോക്കര്‍ക്ക് 79470 വോട്ടും ചാത്തുക്കുട്ടി നായര്‍ക്ക് 62494 വോട്ടും കാര്‍ക്കോടന്‍ കുഞ്ഞാലിക്ക് 61935 വോട്ടും ലഭിച്ചു. ചുരുക്കത്തില്‍ 17000 ത്തോളം വോട്ടുകള്‍ക്ക് മുസ്ലീംലീഗിലെ ബി.പോക്കര്‍ ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് കൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ എത്തിച്ചേര്‍ന്നു.
തെരഞ്ഞെടുപ്പുകള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് പകരം ബാലറ്റുകള്‍ ഉപയോഗിക്കണമെന്നുള്ള വാദം ശക്തമാവുന്നൊരു കാലഘട്ടത്തിലാണ് ബാലറ്റ് പേപ്പറുകളില്‍ തെരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ നമ്മുടെ മുന്നിലെത്തുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ തെരഞ്ഞെടുപ്പായിരുന്നു 1951-52 കാലത്തെ ആദ്യത്തെ തിരഞ്ഞെടുപ്പ്. സ്വതന്ത്ര ഇന്ത്യ 21 വയസ്സായ എല്ലാ ആളുകള്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ വോട്ടിംഗ് അവകാശം അനുവദിച്ചു. ഇന്ത്യ ജനാധിപത്യത്തിലേക്ക് സ്വാതന്ത്ര്യത്തിലേക്ക് കടക്കുമ്പോള്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് എങ്ങനെയാവുമെന്നതിനെക്കുറിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ആശങ്കയുണ്ടായിരുന്ന ലോകം ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ വളരെ വിജയപ്രദമായി ആ പരീക്ഷണം അതിജീവിച്ചു. ഇന്ത്യയില്‍ ജനാധിപത്യം പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിലൂടെ ഉയരുമെന്നതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് ഈ ആര്‍ക്കൈവ്സ് രേഖയിലെ മേല്‍പറഞ്ഞ രണ്ട് ഫയലുകള്‍.

Leave a Reply

Your email address will not be published.

Previous Story

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും

Next Story

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു ;സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Latest from Main News

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍

കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം.

ദേശീയ പാത നിർമ്മാണം: സോയിൽ നെയിലിങ്ങ് പദ്ധതി അവസാനിപ്പിക്കണം

വടകര : ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പഴങ്കാവ് റോഡിനോട് ചേർന്ന് സോയിൽ നെയിലിംഗ് സംവിധാനത്തിൽ പാർശ്വഭിതി നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന്

ആവേശമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘എൻ്റെ കേരളം’ പ്രദർശന-വിപണന മേളയോടനുബന്ധിച്ച് നടത്തിയ സെലിബ്രിറ്റി ഫുട്ബോൾ ആവേശമായി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ്