കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആഘോഷ അവകാശ വരവു കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു ആചാര- ആഘോഷ വരവുകൾ സുരക്ഷാമാനദണ്ഢങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മികവാർന്നതും വൈവിധ്യമാർന്നതുമായ രീതിയിൽ സമയക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടത്താൻ യോഗം തീരുമാനിച്ചു. ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന വികസന വിരോധികളെ ഒറ്റപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വരവു കമ്മിറ്റികളെ പ്രതിനിധീകരിച്ച് 52 ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ. അപ്പുക്കുട്ടി നായർ, പി.പി. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, ടി. ശ്രീപുത്രൻ, കെ.കെ. രാകേഷ് എന്നിവർ സംസാരിച്ചു
Latest from Local News
അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ.
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരുക്ക്േറ്റു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള
കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡകിന്നു സമീപം മരം വീണു കാർ ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത







