ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1 കോടി 40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ഭരണാനുമതിയായിരുന്നു. മുമ്പ് കെ ദാസൻ എം എൽ എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതോളം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവൃത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ ഭരണാനുമതി 11/3/25 ന് ലഭിച്ചിരുന്നു. തുടർന്ന് സാങ്കേതിക അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികളാണ് പുരോഗമിക്കുന്നത്. മേജർ ഇറിഗേഷൻ അസി. എക്സിക്കുട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള എഞ്ചിനിയറിംഗ് വിഭാഗമാണ് സാങ്കേതിക അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികളാരംഭിച്ചത്. ഒരു മാസത്തിനകം സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 01 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ
കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നു കണ്ടി ഉണിച്ചോയിൻ്റെ പുരയിൽ വി.കെ. അർജുൻ പ്രമോദ് (23) റാസൽഖൈമയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. ദിബ്ബാ
കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി
കോഴിക്കോട്. മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിത മായിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു
കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ (49) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി.മാമു (മുൻപോസ്റ്റ്‌മാസ്റ്റർ). പരേതരായ അമ്മത് ചേറുകൂടയിലിൻ്റെയും കുഞ്ഞി കദീജയുടെയും മകളാണ്.