ദർശന ക്രമീകരണത്തിൽ പുതിയ പരിഷ്കാരങ്ങളുമായി മീനമാസ പൂജക്കായി  ശബരിമല നട ഇന്ന്  തുറക്കും

ദർശന ക്രമീകരണത്തിൽ പുതിയ പരിഷ്കാരങ്ങളുമായി മീനമാസ പൂജക്കായി ശബരിമല നട ഇന്ന്  തുറക്കും. പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തർക്ക് ഫ്ളൈഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം നടത്താവുന്ന രീതിയാണ്  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കാനാണ് പുതിയ രീതി എന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. പുതിയ ദർശന രീതി നട തുറക്കുമ്പോൾ മുതൽ തന്നെ നടപ്പിലാകും. പതിനെട്ടാംപടി കയറി ഇടത്തേക്ക് തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് ദർശനം നടത്തുന്ന രീതി മാറ്റം വരുത്തി പുതിയ സംവിധാനം  പ്രകാരം  കൊടിമരത്തിന്റെ ഇരുവശത്തും കൂടി രണ്ടു നിരയായി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ട് നീങ്ങാം. ചുരുങ്ങിയത് 20 സെക്കൻഡ് സമയം ദർശനം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. മുൻപ് തീർത്ഥാടകർക്ക് 5 സെക്കൻഡ് താഴെ മാത്രമായിരുന്നു ദർശനം സാധ്യമായിരുന്നത്. പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം , ബാരിക്കേഡ് ,കാണിക്കവഞ്ചി എന്നിവയുടെ നിർമ്മാണം പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി വിജയിച്ചാൽ സ്ഥിരം ദർശന രീതിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

പതിനഞ്ചാം തീയതി മുതൽ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.  18 ന് വൈകിട്ട് സഹസ്രകലശപൂജയും 19 ന് വൈകിട്ട് സഹസ്ര കലശാഭിഷേകവും ഉണ്ട് . 19 ന് രാത്രി 10 ന് നട അടക്കും

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ – പെരുവട്ടൂർ റോഡിൽ കക്കുളം പാടശേഖരത്തിനോട് ചേർന്ന തോടിൻ്റെ മേൽപ്പാലം അപകടാവസ്ഥയിൽ

Next Story

കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ

Latest from Main News

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി പരിധി നിശ്ചയിച്ചു

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി പരിധി നിശ്ചയിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള വേനൽക്കാലത്താണ് നിയന്ത്രണം

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു ;സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ

ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ആര്‍ക്കൈവ്‌സ് രേഖയില്‍; ചരിത്രത്താളുകളിലൂടെ – എം.സി.വസിഷ്ഠ്

ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് 1951 -52 കാലത്താണ്. 1951-52 കാലത്ത് കോഴിക്കോട് നടന്ന പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിന്റെ വിശദാശംങ്ങള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു ലക്ഷം

വൈപ്പിൻ സ്വദേശികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി ഗോശ്രീ ബസുകൾ നഗരത്തിലേക്ക് പ്രവേശിച്ച് തുടങ്ങി

വൈപ്പിൻ കരയിൽ നിന്ന് ഗോശ്രീ പാലം വഴി എറണാകുളം നഗരത്തിലേക്ക് ബസ്സുകൾ ഓടി തുടങ്ങി. ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം ഗതാഗത