കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ

കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശ് എം (21), ആദിത്യൻ (20), അഭിജിത്ത് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. പ്രതികളുടെ മൊബൈൽ ഫോണുകളും, തിരിച്ചറിയൽ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോളിടെക്‌നിക് ബോയ്സ് ഹോസ്റ്റലിൽ വ്യാഴാഴ്‌ച അർധരാത്രിയോടെ കളമശ്ശേരി പൊലീസും, ഡാൻസാഫും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് തൂക്കുന്നതിനായുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.