ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ലയൺസ് ഇൻ്റർനാഷണൽ 318 E , ലയൺ റീജാ ഗുപ്ത യുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വനിതകളുടെ ശിങ്കാരി മേളത്തോടെ തുടങ്ങിയ ബീച്ച് ബീട്സ് 2025 പരിപാടി
dr. ബാലാമണി രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ അനിത സ്വാഗതം നിർവഹിച്ചു. ഡോ. സുജ വിനോദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ച ശ്രീമതി ബിന്ദു ആമാട്ട്,ശ്രീമതി രശ്മി പൊതുവാൾ ,ശ്രീമതി ഹെന്ന ജയന്ത്, കുമാരി രേണു .K.P എന്നിവർക്ക് ലയൺസ് വുമൺ ഐക്കൺ അവാർഡുകൾ, ബഡിങ് ഷീ ഐക്കൺ അവാർഡ് എന്നിവ സമ്മാനിച്ചു .
വനിതാ ദിനത്തിൻ്റെ ഭാഗമായി അർഹതപ്പെട്ട രണ്ട് പേർക്ക് തയ്യൽ മെഷീൻ, വീൽ ചെയർ എന്നിവ വിതരണം ചെയ്തുകൊണ്ട് സേവന പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യപ്പെട്ടു. വമ്പിച്ച ജനാവലി പങ്കെടുത്ത ലഹരിക്കെതിരെയുള്ള ലൈവ് സംവാദവും നടന്നു. Er. വിനീഷ് വിദ്യാധരൻ മുഖ്യ അഥിതി ആയി പങ്കു ചേർന്നു. ACP ഉമേഷ്, ശരത് കൃഷ്ണൻ ,അഞ്ചു കുമെരേശൻ, ഡോ. മീതു മനോജ് , ശിവപ്രസാദ്, എന്നിവർ സംബന്ധിച്ചു.
തുടർന്ന് ബീച്ചിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തൈകൊണ്ടോ ഷോ, നൃത്തനൃത്യങ്ങൽ എന്നിവ അരങ്ങേറി.
ടീം വൈബ് നയിച്ച ഫിറ്റ്നസ് ഡാൻസ് പാർട്ടിയോടെ വനിതദിനതോടനുബന്ധിച്ചു നടന്നു വരുന്ന ഗംഭീര പരിപാടി സമാപിച്ചു.