കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് തല പഠനോത്സവത്തിൻ്റെ ഉദ്ഘാടനം കണ്ണോത്ത് യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം. സുരേഷ് കുമാർ, ഹെഡ്മിസ്ട്രസ് കെ. ഗീത, ബി.ആർ.സി. കോ ഓർഡിനേറ്റർ പി. അനീഷ്, സി.ബിജു, ബി.ഡലീഷ് എന്നിവർ സംസാരിച്ചു. പരീക്ഷണങ്ങളും, സ്വന്തം രചനകളും, വിവിധശേഖരങ്ങളും, ദൃശ്യാവിഷ്കാരങ്ങളും, ഉൾപ്പെടെയുള്ള പഠന മികവുകളുമായി കുട്ടികൾ പഠനോത്സവത്തെ മികവുറ്റതാക്കി.
