വിലങ്ങാട് : വന്യമൃഗസംഘർഷവും അതിക്രമവും മൂലം പൊറുതിമുട്ടി കഴിയുന്ന മലയോര നിവാസികളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ ഇവ നാട്ടിലിറങ്ങിയാൽ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോസ് ജോസഫ് ആവശ്യപ്പെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി മാർച്ച് 27 ന് പാർലമെൻ്റിലേക്ക് നടത്തുന്ന മാർച്ചിന്റെയും ധർണ്ണയുടേയും പ്രചാരണാർത്ഥം ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് നയിക്കുന്ന മലയോര ജാഥയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡൻ്റ് ആൻ്റണി ഈരൂരി അദ്ധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടിൽ, കെ.കെ നാരായണൻ, കെ. എം പോൾസൺ, ബോബി മൂക്കൻ തോട്ടം, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, സണ്ണി ഞെഴുകും കാട്ടിൽ , ശ്രീധരൻ മുതുവണ്ണാച്ച, അൽഫോൻസാ റോബിൻ, ഇ.ടി സനീഷ്, ജെയിൻ ചൂരപൊയ്ക, സ്കറിയാ കണിയാപറമ്പിൽ, ജോബി വാതപ്പിള്ളി, തോമസ് കടത്തല കുന്നേൽ, രാജൻ പാറന്മേൽ, സാബു എടാട്ടുകുന്നേൽ, ജോമോൻ അമ്പാട്ട്, ഫിലിപ്പ് ചൂരപ്പൊയ്ക, ബാബു കിഴക്കേവീട്ടിൽ, തോമസ് പുതക്കുഴി, ദേവസ്യാ കണ്ണൻപുഴ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി: 2026 ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ
കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







