ചെറിയമങ്ങാട് ശനിയാഴ്ച താലപ്പൊലി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി വലിയ വിളക്ക് ദിവസമായ വെള്ളിയാഴ്ച ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ച ശീവേലി, ആഘോഷവരവുകൾ, പൂത്താലപ്പൊലി, ചെറിയമങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാരെ സമാദരിക്കൽ, അത്താലൂർ ശിവൻ്റെ തായമ്പക, പിന്നണി ഗായകരടക്കം പ്രശസ്തർ അണിനിരന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഉത്സവത്തിൻ്റെ അവസാന ദിവസമായ ഇന്ന് ശനിയാഴ്ച നാന്ദകത്തോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പും കളർ ഡിസ്പ്ലേയും നടക്കും.

Leave a Reply

Your email address will not be published.