ചേളന്നൂർ :പാലത്ത് ബീഫ് സ്റ്റാളിൽ അറക്കാൻ കൊണ്ട് വന്ന പോത്ത് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ കയർ പൊട്ടിച്ച് വിരണ്ടോടി റോഡരികിലുള്ളനിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെനാശനഷ്ട്ടം വരുത്തി തുടർന്ന് ഓടി കുമാരസ്വാമി യിൽ എത്തിയ പോത്ത് കുമാർ എന്ന തമിഴ്നാട് സ്വദേശിയെ കുത്തി എറിയുകയും കുമാരസ്വാമി മീൻ ഇറക്കുകയായിരുന്ന മത്സ്യവിൽപ്പനക്കാരൻ വളയനം കണ്ടി ഇസ്മയിലിനെ തുടയിൽ കൊമ്പു കൊണ്ടു കുത്തി കോർത്തു ഓടുന്നതിനിടെ കുടഞ്ഞെറിയുകയായിരുന്നു .തൽ പ്രദേശമാകെ ഭീതി പടർന്ന് രണ്ട് മണിക്കുറിലധികം പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പോത്തിനെ കയർ ഇട്ട് പിടിക്കാൻ ഫയർഫോഴ്സ് ശ്രമിച്ചെങ്കിലുപോത്ത് കയർ പൊട്ടിച്ച് ഓടി അവസാനം അമ്പലത്തുകുളങ്ങര കോരായി വയലിൽ കാൽ പൂണ്ടതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സ് ന്റെ സഹായത്തോടെ പോത്തിനെപിടികുടുകയായിരുന്നു അരമണിക്കൂറോളം ബസുൾപ്പെടെ വാഹനങ്ങടക്കം പോലിസ് തടഞ്ഞു നിർത്തിയത് വലിയൊരപകടമാണ് ഒഴിവാക്കിയത്.. പോത്തിൻ്റെ വിരണ്ടുള്ള ഓട്ടത്തിനിടെ നിരവധി പേർക്ക് ‘പരിക്കേറ്റിരുന്നു സ്ത്രീകൾ ഉൾപ്പെടെ വീടുകൾ ഓടി കയറി അടച്ചു അകത്തു കയറുകയും കടകൾ ഷട്ടർ താഴ്ത്തുകയും ചെയ്ത ഭയാനകമായ അന്തരീക്ഷമാണ് പ്രദേശത്ത് ഉണ്ടായത്. കൂടാതെ ജനങ്ങളുടെ ഭീതിയ്ക്കറ്റാനുപരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനു ആശ്വസിപ്പിക്കാനും പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ വാർഡ് മെമ്പർമാരായ എ.ജസീന എം.കെ. രാജേന്ദൻ ഉൾപ്പെടെ പ്രദേശത്തെ സന്നദ്ധ സാമൂഹ്യ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി പോലിസിനെയു ഫയർഫോഴ്സിനുമൊപ്പം കൈകോർത്ത് എകീകരിച്ച്പ്രവർത്തനം നടത്തി.. ചെറിയ തോതിൽ പോത്തു വിരണ്ടോടുന്ന സംഭവങ്ങൾ വിരളമായി ഉണ്ടാവാറുണ്ടെങ്കിലും ഇത്രക്ക് അപകടകരമായ രീതിയിൽ ചേളന്നൂരിൽ ഇതാദ്യമാണ്. അറവുശാലയികൊണ്ടുവരുന്ന മൃഗങ്ങളെ സുരക്ഷയോടുകുടിയും കൂടാതെ വ്യത്തിയും വെടിപ്പു ഉറപ്പാക്കാനുള്ള നിയമപരമായുള്ളശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പ്രദേശിക ഭരണകൂടങ്ങൾ ഹെൽത്ത് ഡിപ്പാർട്ടുമെൻ്റുകളു പോലിസു ജാഗ്രത പുലർത്തേണ്ട ആവശ്യകതയാണ് ഇത്തരംസംഭവങ്ങൾ വിളിച്ചോതുന്നത്
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
ജനപങ്കാളിത്തത്തോടെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കി പുരസ്കാരം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. ദേശീയ മത്സ്യ കര്‍ഷക ദിനത്തില്‍ ഫിഷറീസ് വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന്
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് നാരായണന്‍ കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു
കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ