ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു വിശ്വാസിയുടെ വ്രതനാളുകൾ ദൈവ കൃപയുടെ പ്രതീക്ഷകളാണ്. വ്രതത്തിലൂടെ ഭക്ഷണങ്ങൾ നിയന്ത്രിച്ചും, സക്കാത്തിലൂടെ സമ്പത്തുകൾ ശുദ്ധീകരിച്ചും ഫിത്വർ സക്കാത്തും പെരുന്നാൾ നിസ്ക്കാരവും നിർവ്വഹിക്കുന്നതിലൂടെ റമദാൻ പൂർത്തിയാകും. വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ സൗഖ്യങ്ങൾ അതാണ് വിശ്വാസികളുടെ പരമ പ്രതീക്ഷ.
അൻസാർ ,കൊല്ലം
(സെക്രട്ടറി, എസ്.കെ.എം.എം.എ.കോഴിക്കോട് ജില്ല)